കിളികള്‍ വിടചൊല്ലിയകലും കളിത്തട്ടിലമരുന്നു പകലിന്റെ നെടുവീര്‍പ്പുകള്‍
ഒരു ദീര്‍ഘദിനചര്യ വിടയാക്കിയണയുന്നു കതിരോനുമലയാഴി ഋജുരേഖയില്‍.
മൃദുശംഖിനൊലിതീര്‍ത്തു മിഴിവാര്‍ന്ന ശ്രീകോവിലുഡുപോലെ തെളിയുന്ന നിറദീപവും
പലകണ്ഠമുരുകുന്ന ജപമാലയണിന്നു
പലജാതി മതദൈവമാള്‍ദേവരും.
എവിടെന്റെ ദൈവങ്ങളെവിടെന്റെ മൂര്‍ത്തികള്‍
ബധിരരായന്ധരായെവിടൊളിച്ചു ?!
ജപമാലയേകുന്നദുരിതാള ജനലക്ഷ-
മുരുകുമ്പോളതിഗൂഢമെവിടൊളിച്ചു ?
വഴിയോരമൊരുപാടു ചുടുചോര വീഴുമ്പോ-
ഴുയിരായ മാനം കവര്‍ന്നിടുമ്പോള്‍
എവിടെന്നു തേങ്ങുന്ന പ്രിയരോടുചൊല്ലുനിന്‍
തമസ്സില് ഒളിപ്പിച്ച സത്യങ്ങളെ !
ഇരവിന്നുമുന്നില്‍ നിണംചേര്‍ന്ന ജന്മാമി-
ട്ടിരുളാതെയൊരുവേളയെങ്കിലും നീ.
സിന്ദൂര സന്ധ്യക്ക് മൌനം
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ശ്രീ .മനോജ് .... , മനം മടുക്കുമ്പോള്‍ സിന്ധൂര സന്ധ്യയും മൗനം വെടിയും എന്ന പ്രതീക്ഷയില്‍ ...!!
Deleteവരികള്‍ ലളിതം.
ReplyDeleteആരുണ്യം എന്ന വാക്കിന്റെ അര്‍ഥം പിടി കിട്ടിയില്ല
ഇതുവഴി കടന്നു വന്നതിനും അഭിപ്രായത്തിനും നന്ദി വേണുഗോപാല്‍ജീ ആരുണ്യം = അരുണിമ, ചുവപ്പുനിറം എന്നൊക്കെ അര്‍ത്ഥങ്ങള്‍
Deleteസന്ധ്യ ആയാല്‍ പേടിക്കണം അല്ലേല്‍ വീട്ടില്‍ നാമം ജപിച്ചിരിക്കണം...ജനിച്ച നാള് മുതല്‍ കേള്കുന്ന വാക്കുകള്‍. ആശംസകള്‍
ReplyDeleteഇതുവഴി കടന്നു വന്നതിനും അഭിപ്രായത്തിനും നന്ദി രൂപ്സ് ...
Delete