Saturday, February 2, 2013

സന്ധ്യയുടെ തമസ്സില്‍


കിളികള്‍ വിടചൊല്ലിയകലും കളിത്തട്ടിലമരുന്നു പകലിന്‍റെ നെടുവീര്‍പ്പുകള്‍ 
ഒരു ദീര്‍ഘദിനചര്യ വിടയാക്കിയണയുന്നു കതിരോനുമലയാഴി ഋജുരേഖയില്‍.
മൃദുശംഖിനൊലിതീര്‍ത്തു മിഴിവാര്‍ന്ന ശ്രീകോവിലുഡുപോലെ തെളിയുന്ന നിറദീപവും 
പലകണ്ഠമുരുകുന്ന ജപമാലയണിന്നു 
പലജാതി മതദൈവമാള്‍ദേവരും.
എവിടെന്‍റെ ദൈവങ്ങളെവിടെന്‍റെ മൂര്‍ത്തികള്‍ 
ബധിരരായന്ധരായെവിടൊളിച്ചു ?! 
ജപമാലയേകുന്നദുരിതാള ജനലക്ഷ-
മുരുകുമ്പോളതിഗൂഢമെവിടൊളിച്ചു ?
വഴിയോരമൊരുപാടു ചുടുചോര വീഴുമ്പോ-
ഴുയിരായ മാനം കവര്‍ന്നിടുമ്പോള്‍ 
എവിടെന്നു തേങ്ങുന്ന പ്രിയരോടുചൊല്ലുനിന്‍
തമസ്സില്‍ ഒളിപ്പിച്ച സത്യങ്ങളെ !
ഇരവിന്നുമുന്നില്‍ നിണംചേര്‍ന്ന ജന്മാമി-
ട്ടിരുളാതെയൊരുവേളയെങ്കിലും നീ.
     

6 comments:

  1. സിന്ദൂര സന്ധ്യക്ക് മൌനം

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ശ്രീ .മനോജ്‌ .... , മനം മടുക്കുമ്പോള്‍ സിന്ധൂര സന്ധ്യയും മൗനം വെടിയും എന്ന പ്രതീക്ഷയില്‍ ...!!

      Delete
  2. വരികള്‍ ലളിതം.

    ആരുണ്യം എന്ന വാക്കിന്റെ അര്‍ഥം പിടി കിട്ടിയില്ല

    ReplyDelete
    Replies
    1. ഇതുവഴി കടന്നു വന്നതിനും അഭിപ്രായത്തിനും നന്ദി വേണുഗോപാല്‍ജീ ആരുണ്യം = അരുണിമ, ചുവപ്പുനിറം എന്നൊക്കെ അര്‍ത്ഥങ്ങള്‍

      Delete
  3. സന്ധ്യ ആയാല്‍ പേടിക്കണം അല്ലേല്‍ വീട്ടില്‍ നാമം ജപിച്ചിരിക്കണം...ജനിച്ച നാള്‍ മുതല്‍ കേള്‍കുന്ന വാക്കുകള്‍. ആശംസകള്‍

    ReplyDelete
    Replies
    1. ഇതുവഴി കടന്നു വന്നതിനും അഭിപ്രായത്തിനും നന്ദി രൂപ്സ് ...

      Delete