Thursday, November 1, 2012

മരണം എന്ന മഹാത്ഭുതം



പതിവില്‍ കൂടുതല്‍ ചൂടുള്ള 2005 ആഗ്സ്റ്റിലെ ഒരു പകല്‍ ..... മണലുകള്‍ വെന്തുരുകി വമിക്കുന്ന ചൂടുകാറ്റിന്‍റെ തലോടലില്‍ ഞങ്ങളുടെ ജിദ്ദ ഓഫീസിനു മുന്‍പില്‍ ആ വാഹനം ഒരു മുരള്‍ച്ചയോടെ വന്നു നിന്നു.. വിമാന താവളത്തില്‍ നിന്നും പുതുതായി വന്ന തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ഞങ്ങളുടെ ബസ് ... ഇരുപത്തിയാറു പേരടങ്ങുന്ന ... മലയാളിയും തമിഴനും ,രാജസ്ഥാനിയും ഒക്കെ അടങ്ങുന്ന ഒരു സംഘം ... ഡ്രൈവര്‍ വാതിലുകള്‍ തുറന്നു ... എയര്‍കണ്ടിഷന്‍റെ കുളിര്‍മയില്‍ ആയിരുന്ന എല്ലാവരും ഉള്ളിലേക്ക് കടന്ന തീപിടിച്ച മാരുതന്‍റെ തലോടലില്‍ ഒന്ന് ഞെട്ടിക്കാണും. ഞെട്ടലില്‍ നിന്നും ഉണരാതെ മടിച്ചു മടിച്ചു വെളിയിലേക്ക് ഇറങ്ങാന്‍ കൂട്ടാക്കാതെ നിന്നവരെ വകഞ്ഞു മാറ്റി ഇറങ്ങിയ ഒരു നീണ്ടു മെലിഞ്ഞ മധ്യ വയ്സ്സ്ക്ക്ന്‍ ഒരു നിമിഷം എന്‍റെ കണ്ണില്‍ ഒരു മിന്നല്‍ ആയി, എന്തിനെയും അതിജീവിക്കാനുള്ള ഒരു ത്വര ... ആ കണ്ണുകളില്‍ ഞാന്‍ കണ്ടു , ഒടുവില്‍ ഓരോരുത്തര്‍ ആയി പാസ്‌പോര്ട്ട് ‌ ഏല്‍പ്പിച്ചു താമസ്സ സ്ഥലത്തേക്ക് പോകാനുള്ള തിരക്കില്‍ ആയി ...അയാളുടെ ഊഴം വന്നപ്പോള്‍ കണ്ടു അയാളുടെ പേര് ... ''സിക്കന്തര്‍ ബസിയാത്തി '' ...ആ പേരിലും എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നി ഒരു പക്ഷെ ആദ്യമായി കേട്ടത് കൊണ്ടാവാം ..രാജസ്ഥാനിലെ ഏതോ ഒരു ഗ്രാമവാസി .. വന്നവര്‍ എല്ലാം തന്നെ അടുത്ത ദിനങ്ങളില്‍ കമ്പനിയുടെ ഓരോരോ ശാഖ കളിലേക്ക് പറിച്ചു നടപെട്ടു .... കാലം കിതക്കാത്ത ഒരു കുട്ടിയെ പോലെ കണ്മുന്പില്‍ ഓടിമറയുന്നു .... പലപ്പോഴും പിന്നിട് ഇവരില്‍ പലരെയും പല ശാഖകളില്‍ ജോലിത്തിരക്കില്‍ കണ്ടു മുട്ടി ... എങ്കിലും ''സിക്കന്തര്‍ ബസിയാത്തി '' യെ എങ്ങും കാണാന്‍ കഴിഞ്ഞില്ല. അന്ന് വന്ന പലരും ഇതിനിടയില്‍ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചു പോയിരുന്നു ..... അതില്‍ അയാളും പെട്ടിരിക്കാം എന്ന് ഞാനും കരുതി ... അങ്ങനെ 2011 വന്നെത്തി. അപ്പോള്‍ ഞാന്‍ സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ജോലി ചെയ്യുന്ന കാലം .. ഒരു പുതിയ ശാഖ തുറക്കാനുള്ള സമയം .. പല ശാഖകളില്‍ നിന്നും ആളുകള്‍ ഞങ്ങളുടെ ജുബൈല്‍ ശാഖയില്‍ വന്നുകൊണ്ടിരുന്നു. ഒരു ദിവസം വന്നവരുടെ കൂട്ടത്തില്‍ ഈ ''സിക്കന്തര്‍ ബസിയാത്തി '' യും ഉണ്ടായിരുന്നു .... ഗള്‍ഫിലെ കൊഴുപ്പ് കൂടിയ ആഹാരം ഒന്നും തന്നെ ശരീരത്തില്‍ ഒരു മാറ്റവും വരുത്താതെ അതെ 2005 ല്‍ കണ്ട ''സിക്കന്തര്‍ ബസിയാത്തി '' ഒരിത്തിരി കൂടി മെലിഞ്ഞോ എന്ന് സംശയം. എങ്കിലും ആ കണ്ണുകളിലെ തിളക്കം അതെ പോലെ നിലനില്ക്കു്ന്നു ... വീണ്ടും കാലം കണ്മുന്പി്ല്‍ ഓടിമറയുന്നു. 2012 ഒഗസ്റ്റിന്‍റെ ആദ്യവാരം . 2005 ലെ ഒഗസ്റ്റിനെ കടത്തി വെട്ടി അഗ്നിഗോളങ്ങള്‍ നാലുപാടും തീ തുപ്പുന്ന ഒരു പകല്‍, പുതിയ ശാഖയിലെ മാനേജരുടെ ഒരു ഫോണ്‍ വിളി എത്തി ''സിക്കന്തര്‍ ബസിയാത്തി '' ക്ക് തീരെ സുഖമില്ല എത്രയും പെട്ടന്ന് ഏതെങ്കിലും ആധുനിക സൌകര്യങ്ങള്‍ ഉള്ള ആസ്പത്രിയില്‍ എത്തിക്കണം ക്യാമ്പിലെ ക്ലിനിക്കില്‍ ഇനിയും ചീകില്സിക്കാനാവില്ല എന്ന് ... ഒരു ഞെട്ടലോടെ ആണ് ആ വാര്‍ത്ത കേട്ടത്. എപ്പോഴും ഉര്ജ്ജസ്വലന്‍ ആയ ആ മുനുഷ്യനു എന്ത് പറ്റി ? അപ്പോള്‍ തന്നെ ''സിക്കന്തര്‍ ബസിയാത്തി '' യെ ജുബൈലില്‍ നഗരത്തില്‍ ഉള്ള അല്‍ മാനാ ഹോസ്പിറ്റലില്‍ എത്തിച്ചു .... തിരക്ക് കാരണം അന്ന് വളരെ വൈകി ആണ് എനിക്ക് ഹോസ്പിറ്റലില്‍ പോകാന്‍ കഴിഞ്ഞത് . ഹോസ്പിറ്റലില്‍ എത്തി ''സിക്കന്തര്‍ ബസിയാത്തി '' യെ കാണുവാന്‍ വേണ്ടി കാത്തു നില്ക്കേ ണ്ടി വന്നു കാരണം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു അപ്പെഴേക്കും ... ഒടുവില്‍ കാണുമ്പോള്‍ ബോധം ഇല്ലാതെ സ്വയം ശ്വാസം എടുക്കാന്‍ കഴിയാതെ ... കൃത്രിമ ശ്വസോച്ച്വാസ യന്ത്രം ഘടിപ്പിച്ച നിലയില്‍ ആയിരുന്നു ... കണ്‍ തടങ്ങളില്‍ എവിടയോ ഒരു നനവ്‌ അനുഭവപെട്ട നിമിഷം .. ഡോക്റെ കണ്ടു കാര്യങ്ങള്‍ അന്വേഷിച്ചു .... അവര്ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ ടെസ്റ്റുകള്‍ നടത്താന്‍ പോലും കഴിയാത്ത ഒരു അവസ്ഥ എന്ന് അവര്‍ പറഞ്ഞു ... ശ്വാസകോശ സംബന്ധമായ അസുഖം ആണ് ഞങ്ങള്‍ ആവതും ശ്രമിക്കുന്നുണ്ട് എന്ന് ...ദിവസങ്ങള്‍ ആപ്പോള്‍ ഒരു ഒച്ചിന്‍റെ വേഗം കൈവരിച്ചു നീങ്ങി ... നീണ്ട ഒന്‍പത് ദിവസങ്ങള്ക്കൊടുവില്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ ''സിക്കന്തര്‍ ബസിയാത്തി '' ഉണര്ന്നു ... ഒരിക്കല്‍ പോലും ആരും കരുതാത്ത ഒരു ഉയര്‍ത്തെഴുന്നെല്‍പ്പു ..... കാണാന്‍ എത്തിയപ്പോള്‍ കണ്ടതു ആ പഴയ ''സിക്കന്തര്‍ ബസിയാത്തി '' യെ അല്ല വല്ലാത്ത തളര്‍ച്ച ആ ശരീരത്തില്‍ കടന്നു കൂടിയിരിക്കുന്നു. എങ്കിലും ഇനിയും ഒരു അങ്കത്തിനു ബാല്യം എന്ന് ആ കണ്ണുകളില്‍ വായിക്കുവാന്‍ കഴിഞ്ഞു .. ആദ്യം പറഞ്ഞത് എനിക്ക് കുഴപ്പമൊന്നുമില്ല എങ്കിലും എനിക്ക് ഒന്ന് നാട്ടില്‍ പോകണം ... അന്ന് തന്നെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്ജു ലഭിച്ചു അടുത്ത ദിനം തന്നെ നാട്ടില്‍ വിടുവാനുള്ള നടപടി നടത്തി ... അന്ന് രാത്രി തന്നെ ''സിക്കന്തര്‍ ബസിയാത്തി '' യെ ഞങ്ങള്‍ നാട്ടില്‍ കയറ്റി വിട്ടു സന്തോഷവാനായി ... ഞങ്ങളെ കൈ വീശി അവന്‍ ഞങ്ങളുടെ കണ്മുന്പില്‍ നിന്നും മറഞ്ഞു പോയി .... അടുത്ത ദിനം അവിടെ എത്തി എന്നുള്ള വിവരവും നല്കി ... വീണ്ടും മൂന്നാമത്തെ നാളില്‍ അതെ നമ്പരില്‍ നിന്നും വിളി വന്നു ... ''സിക്കന്തര്‍ ബസിയാത്തി '' നമ്മളില്‍ നിന്നും അകലങ്ങളില്‍ നിന്നും അകലങ്ങളിലേക്ക് പറന്നുയര്ന്നി രിക്കുന്നു ഇനിയോരിക്കലും തിരിച്ചു വരാന്‍ ആകാത്ത ഉയരങ്ങളിലേക്ക് .... മരണം എന്നാ മഹാ സത്യം ''സിക്കന്തര്‍ ബസിയാത്തി '' യെ നമ്മില്‍ നിന്നും കവര്‍ന്നെടുത്തിരിക്കുന്നു . മനസ്സിന്‍റെ . ഉള്ളില്‍ ഉരുണ്ടു കൂടിയ കാര്‍മേഘം എല്ലാം ഒരു മഴയായി കണ്‍തടങ്ങളിലൂടെ പെയ്തിറങ്ങി .... എങ്കിലും മരണമേ നിനക്ക് നന്ദി .... എന്ന് അപ്പോള്‍ മനസ്സ് വിതുമ്പി .. ആരോരും ഇല്ലാതെ ഈ മരുഭൂവില്‍ മരണമെന്ന സത്യമേ നീ അവനെ കവര്‍ന്നെടുത്തില്ലല്ലോ ...തന്‍റെ എല്ലാമെല്ലാമായ ഉറ്റവരുടെയും ഉടയവരുടെയും കണ്‍ മുന്പില്‍ വച്ച് അവര്‍ നല്കിയ തലോടല്‍ ഏറ്റു വാങ്ങി നിന്നെ പുല്‍കാന്‍ നീ ആ പാവം മനുഷ്യനെ അനുവദിച്ചല്ലോ...... നന്ദി മരണമേ ...നന്ദി .... ഒടുവില്‍ എന്നും കണ്‍തടങ്ങള്‍ നനക്കുന്ന ഒരോര്‍മ്മയായി .. ''സിക്കന്തര്‍ ബസിയാത്തി '' ......

No comments:

Post a Comment