Thursday, November 1, 2012

എഴുത്തോലയും നാരായവും




ഓര്‍മ്മകളില്‍ മയില്‍‌പീലി നിറം
ചാര്‍ത്തി വിടരുന്ന ഒരോര്‍മ്മ
എവിടെയോ മണ്‍ മറഞ്ഞ ബാല്യത്തിന്‍റെ
കളിമണ്‍ കുടുക്കയില്‍ ഒളിപ്പിച്ചു -
വച്ചോരെന്‍ സമ്പാദ്യം ഞാനുടയ്ക്കട്ടെ
മുറ്റത്ത്‌ സ്നേഹിതന്‍ വിളിക്കുന്നു ഞാനിറങ്ങട്ടെ
വണ്ടിയുണ്ട് അവനു നടക്കാതെ പോയീടാം
ഇന്നലെ വീണ കമുകിന്‍ പാള
ഇന്നവന്‍ എനിക്കുള്ള വാഹനമാക്കി വന്നതല്ലേ
എങ്ങനെപിണക്കും ഞാനിറങ്ങുന്നു ..
പിന്‍വിളിയായി ഉയരുന്ന കഞ്ഞിക്കുള്ള -
അമ്മതന്‍ രോദനം ഒന്നുമേ ചെവിക്കൊള്ളാന്‍
ആവതില്ലെനിക്കിന്നു അത്രമേല്‍ -
ഇന്നലെ വീണ പാളയും അതിലുള്ള
യാത്രയും മാത്രമെന്‍ മനതാരില്‍
മഴവില്ലിന്‍ നിറം ചാര്‍ത്തി
കാലുകള്‍ രണ്ടും പൊക്കി ഇരുന്നതെ
ഓര്‍മ്മയുള്ളൂ വാഹനം പായുകയായി
വേഗത പോര പോര പായട്ടെ വീണ്ടും
വീണ്ടും എന്നൊക്കെ പറഞ്ഞു ഞാന്‍
ഒടുവില്‍ തന്നതോ പരമമാം സുഖം തന്നെ
പാടവരമ്പിലെ കൈതകൂട്ടത്തിന്‍
മുള്‍മുന തന്ന നീറ്റലും ഒടുവിലായി
ഓട്ട വീണ വള്ളിനിക്കറിന്‍ ഭംഗിയും
പിന്നയോ ഓടുകയായി ശരം പോലെ
രണ്ടാളും ഓലയും കൈയ്യിലേന്തി ഇന്നലെ
നാരായം കോറിയ ഹരി: ശ്രീ: ഓലയില്‍
ചേതന കൈക്കൊണ്ടെന്നെ നോക്കി
ചിരിച്ചുവോ വല്ലാതന്ന് എനിക്കിന്നും
സംശയം ഉള്ളില്‍ ബാക്കി ..

No comments:

Post a Comment