Monday, November 5, 2012

അവള്‍


ഒരുനാളില്‍ നാം തമ്മില്‍ കണ്ടുമുട്ടി
ഒരു മുജ്ജന്മ നിയതി പോല്‍  കണ്ടുമുട്ടി
തുളസികതിര്‍നൈര്‍മല്യം തൂവിയ മുഖപടം
പലനാളിന്‍ പ്രണയത്താല്‍ പറന്നുപോയ്‌
അന്ന് നിന്‍ കാര്‍കൂന്തല്‍ കെട്ടഴിഞ്ഞു
അവതീര്‍ത്ത ഓളങ്ങള്‍ യമുനതന്‍
കുളിരായി മനതാരില്‍ ഒരുമാത്ര ഒഴുകിയെത്തി
ഒരു രാവിന്‍ മടിയില്‍ ഞാന്‍ മയങ്ങിടുമ്പോള്‍
ഒരു മാത്ര കനവായെന്‍ ചാരത്ത് വന്നു നീ
ഒരു നിശാഗന്ധിപോല്‍ പൂത്തുലഞ്ഞു
നീ തന്ന ലാസ്യമാം ഗന്ധത്തിനാല്‍ ഞാന്‍
നിശയുടെ ലഹരികള്‍ തിരിച്ചറിഞ്ഞു 
 ആത്മാവിന്‍ താപങ്ങള്‍ തിരിച്ചറിഞ്ഞു
ഒരുവട്ടം കൂടിയാ കാര്‍കൂന്തല്‍ ചുരുളിന്‍
മാദക ഗന്ധം നീ പകര്‍ന്നു തരു പ്രിയേ
നിന്നുടെ ആര്‍ദ്രമാം ചൊടികളിന്‍ തേന്‍മഴ
നിദ്രാവിഹീനമാം രാവുകള്‍ക്കുന്മാദം
ഒരുമാത്ര ഇനിയും നീ വരികയില്ലേ
ദാഹാര്‍ദ്രമാം എന്‍ ജീവിത വീഥിയില്‍
ദാഹ ജലം നീ പൊഴിക്കയില്ലേ സഖി
മോഹങ്ങള്‍ ഒക്കെയും തീര്‍ക്കയില്ലേ.





4 comments:

  1. പ്രണയാര്ദ്രം... കൊള്ളാം

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ശ്രീ.റെനി

      Delete
  2. നല്ല വരികളാനല്ലോ പ്രിയാ

    ഹാര്‍ദ്രമാം എന്‍ ജീവിത വീഥിയില്‍
    ദാഹ ജലം നീ പൊഴിക്കയില്ലേ സഖി
    മോഹങ്ങള്‍ ഒക്കെയും തീര്‍ക്കയില്ലേ

    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി പ്രിയ ഈ വാക്കുകള്‍ക്ക് ...

      Delete