Thursday, November 1, 2012

മെഴുകു തിരി


ഇവന്‍ ഫാക്ടറിയില്ലാത്ത നിര്‍മ്മിതിയാ
മൂശയിലല്ലാതെ രൂപമെടുത്തിവന്‍
തിരിയിട്ടു കത്തുവാന്‍ സ്വയംമെന്നപോല്‍
എങ്കിലും അവനൊരു ഫാക്ടറിപോല്‍
വീടിനും നാടിനും നാട്ടുകാര്‍ക്കും .

വിലയേറെ ഇല്ലാത്ത മെഴുകുതിരി
ഇവന്‍ ഉരുകി ഒലിക്കുമ്പോള്‍
തെളിയുന്ന ജ്വാലയില്‍ ആര്‍ഭാടം കാണിക്കും ഉറ്റവരും
ഇവരാരുമറിയില്ല തിരിയിട്ട മെഴുകിന്‍
ഉരുകിയൊലിക്കുന്ന വേദനകള്‍ .

മരുഭൂവിന്‍ ജ്വാലകള്‍ ഹിമകണമാക്കി
മെരുക്കിയെടുത്തവന്‍ മുന്നേറുന്നു
ഒരുനാളും തീരാത്ത പരിഭവം പേറുന്ന
വിളികളുമായെത്തും പ്രിയയും കിടാങ്ങളും
വിളികളില്‍ പിടയുന്ന മനസ്സിന്‍റെ വേദന-
കണ്‍കോണില്‍  യമുനപോല്‍ ഒഴുകയായി .

ഉരുകിയൊലിച്ചു രൂപങ്ങള്‍ പോയാലും
വീണ്ടും തിരിയിട്ടു കത്തിക്കാന്‍ പ്രേരണ
നല്‍കികൊണ്ടാജീവിത പ്രാരാബ്ധം
നീരാളി പോലെ പിടിമുറുക്കും
ഒന്നിനും ആവാത്ത നേരത്ത് പിന്നവനു തുണയായി
തണലായി വന്ദ്യവയോധികര്‍ തങ്ങുമിടം .

പതിവുള്ള കാഴ്ചകള്‍ തന്നെങ്കിലും പറയാതെ
തരമില്ല വേദനകള്‍ ... പ്രവാസലോകത്തിന്‍ വേദനകള്‍ ..

No comments:

Post a Comment